Kerala government will have to borrow at least 3000 crore for onam expenses and salary.
സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഓണക്കാല ചെലവുകള്‍ വെട്ടിക്കുറയ്ക്കണ്ടന്ന് സര്‍ക്കാര്‍ തീരുമാനം. ഇതിനായി ധനവകുപ്പ് 1000 കോടി രൂപ കടമെടുക്കും. ക്ഷേമ പെന്‍ഷനും ഓണത്തിന് മുമ്പ് നല്‍കാനാണ് ധനവകുപ്പിന്‍റെ തീരുമാനം. ആദ്യഘട്ടമായി ആയിരം കോടി രൂപ കടമെടുക്കും. കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും.ശമ്പളം, പെൻഷൻ, മറ്റു സാധാരണ ചെലവുകൾ എന്നിവയ്ക്ക് മാസം 6000 കോടി രൂപവേണം. ഓണക്കാലത്ത് 3000 കോടിയെങ്കിലും അധികമായി കണ്ടെത്തേണ്ടിവരുമെന്നാണ് നിഗമനം.